ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപ്പിടിച്ചു എട്ട് പേര്‍ മരിച്ചു.24ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.സാത്തൂരിലുള്ള അച്ചന്‍ഗുളത്തിന് അടുത്തുള്ള ശ്രീമാരിയമ്മാള്‍ എന്ന പടക്കനിര്‍മ്മാണശാലയിലാണ് അഗ്നിബാധയുണ്ടായത്.ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ ശിവകാശി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.പരിക്കേറ്റവരില്‍ ആറ് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു.അപകടകാരണം കണ്ടെത്താനുള്ള അന്വേഷണം തുടങ്ങി.