തെക്കൻ ചൈനയിലെ ഫാക്ടറിയിൽ വാതക ചോർച്ച ; എട്ട് പേർ കൊല്ലപ്പെട്ടു

deadbody

ബെയ്‌ജിംഗ്:തെക്കൻ ചൈനയിലെ ഗുവാങ്ഡോംഗ് പ്രവിശ്യയിൽ വാതകം ചോർന്ന് എട്ട് പേർ കൊല്ലപ്പെട്ടു. പ്രവിശ്യയിലെ ഇരുമ്പ് ഫാക്ടറിയിലാണ് അപകടം നടന്നത്.

ഷോഗൂവാൻ നഗരത്തിലെ സോങ്ഷാൻഫാക്ടറിയിൽ തിങ്കളാഴ്ച രാവിലെയാണ് വാതക ചോർച്ച ഉണ്ടായത്.

വിഷ പുക ശ്വസിച്ച പത്ത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇവർ അപകടനില തരണം ചെയ്തതായി അധികൃതർ വ്യക്തമാക്കി. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെകുറിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top