തിരുവനന്തപുരം: തിരുവനന്തപുരം പുലയനാര്‍കോട്ടയിലുള്ള നെഞ്ചുരോഗ ആശുപത്രിയില്‍ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
ക്ഷയരോഗചികിത്സ നടക്കുന്ന ആശുപത്രിയാണിത്. ഇവിടെ കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായിട്ടുള്ള എല്ലാ രോഗികളെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും.