മഞ്ഞുമല ഇടിഞ്ഞുവീണു: സിയാച്ചിനില്‍ എട്ട് സൈനികര്‍ കുടുങ്ങി

സിയാച്ചിന്‍ : സിയാച്ചിനില്‍ മഞ്ഞിടിഞ്ഞ് വീണ് എട്ട് ഇന്ത്യന്‍ സൈനികരെ കാണാതായി. എട്ടംഗ പെട്രോളിംഗ് സംഘമാണ് അപകടത്തില്‍പ്പെട്ടത്. വടക്കന്‍ മേഖലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 18,000 അടി ഉയരത്തില്‍ വച്ചാണ് അപകടമുണ്ടായത്. വൈകിട്ട് മൂന്നരയോടെയാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.

കരസേനയുടെ നേതൃത്വത്തില്‍ മഞ്ഞിനടിയില്‍ കുടുങ്ങിക്കിടക്കുന്ന സൈനികരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ലേയില്‍നിന്നുള്ള പോലീസ് സംഘവും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കും. മഞ്ഞിടിച്ചിലില്‍ കുടുങ്ങിയ ജവാന്മാരില്‍ രണ്ടുപേര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ലോകത്തെ ഏറ്റവും ഉയരമുള്ള യുദ്ധഭൂമിയാണ് സിയാച്ചിന്‍. സമാന സംഭവത്തില്‍ ജമ്മു കശ്മീരിലെ ബരാമുള്ള ജില്ലയില്‍ രണ്ട് പേരെ കാണാതായിരുന്നു.

Top