ഭോപ്പാല്‍: ഭോപ്പാലില്‍ കൊല്ലപ്പെട്ടവരില്‍ വാഗമണ്‍ സിമിക്യാംപ് കേസിലെ പ്രതിയും. ഗുഡ്ഡു എന്നറിയപ്പെടുന്ന മെഹബൂബ് ഷെയ്ക്കാണ് കൊല്ലപ്പെട്ടത്. വാഗമണ്‍ കേസിലെ മുപ്പത്തൊന്നാം പ്രതിയാണ് മെഹബൂബ്. കേരളത്തിലെ തെളിവെടുപ്പിനുശേഷവും മെഹബൂബ് ജയില്‍ ചാടിയിരുന്നു. അന്ന് തെലങ്കാനയില്‍ നിന്നാണ് മെഹബൂബിനെ പിടികൂടിയത്.
പുലര്‍ച്ചെ രണ്ടിനും മൂന്നിനുമിടയില്‍ ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി മാറുന്ന സമയത്ത് അവരെ ആക്രമിച്ച് കീഴ്പ്പെടുത്തിയാണ് സിമി പ്രവര്‍ത്തകര്‍ തടവുചാടിയത്.
രമാശങ്കര്‍ എന്ന സുരക്ഷാഗാര്‍ഡിനെ സ്റ്റീല്‍ പാത്രത്തിന്റേയും ഗ്ലാസിന്റേയും മൂര്‍ച്ചയുള്ള അരിക് ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം എട്ടുപേരും രക്ഷപെടുകയായിരുന്നു.
മരക്കഷ്ണങ്ങള്‍ ഉപയോഗിച്ച് വലിയ മതിലിന് മുകളില്‍ കയറി കൂട്ടിക്കെട്ടിയ ബെഡ്ഷീറ്റുകള്‍ ഉപയോഗിച്ച് തൂങ്ങിയിറങ്ങിയാണ് ഇവര്‍ കടന്നത്.
ഭീകരാക്രമണക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ ഉള്‍പ്പെടെ കൊടുംകുറ്റവാളികളെ പാര്‍പ്പിച്ചിട്ടുള്ള സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുകാര്‍ അനായാസം രക്ഷപെട്ടത് സര്‍ക്കാര്‍ ഏജന്‍സികളെ ഞെട്ടിച്ചിരുന്നു. പ്രാഥമിക നടപടിയായി അഞ്ച് ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.