വ്യോമസേനയുടെ പോരാട്ടവീര്യത്തിന് കരുത്ത് പകരാന്‍ വീണ്ടും അപ്പാച്ചെ; വിറച്ച് പാക്കിസ്ഥാന്‍

പഠാന്‍കോട്ട് : ലോകത്തെ നമ്പര്‍ വണ്‍ അറ്റാക്ക് ഹെലിക്കോപ്റ്ററായ അപ്പാച്ചെ ഇന്ത്യന്‍ സേനയുടെ ഭാഗമായി. എട്ട് യു.എസ് നിര്‍മ്മിത അപ്പാച്ചെ എ.എച്ച് -64ഇ സൈനിക ഹെലികോപ്ടറുകളാണ് പഠാന്‍കോട്ടിലെ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. വ്യോമസേനാ മേധാവി ബി.എസ് ധനോവയുടെ സാന്നിദ്ധ്യത്തിലാണ് ഹെലികോപ്ടറുകള്‍ വ്യോമസേനയിലേക്ക് പ്രവേശിപ്പിച്ചത്.

മിഗ് 29, മിറാഷ്, സുഖോയ്, ബോയിംഗ്, ജാഗ്വാര്‍ തുടങ്ങി ലോകത്തില്‍ മുന്‍പന്തിയുള്ള എല്ലാ യുദ്ധവിമാനങ്ങളും ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തായുണ്ട്. ഫ്രാന്‍സിന്റെ റഫേല്‍ യുദ്ധവിമാനങ്ങളും അതികം താമസിയാതെ ഇന്ത്യന്‍ സേനയുടെ ഭാഗമാകും. സെപ്റ്റംബര്‍ 19 ആദ്യ റഫേല്‍ പോര്‍ വിമാനം ഫ്രാന്‍സ് ഇന്ത്യയ്ക്ക് കൈമാറും. ഈ ശ്രേണിയിലേക്കാണ് ഇപ്പോള്‍ അപ്പാച്ചെയുമെത്തിയിരിക്കുന്നത്.

അത്യാധുനിക സംവിധാനങ്ങളുള്ള പോര്‍ വിമാനങ്ങളാണ് അപ്പാച്ചെ. പാക്കിസ്ഥാന് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായ അപ്പാച്ചെ.ഏത് ഇരുട്ടിനെയും ഭേദിക്കാനുള്ള കഴിവും അത്യാധുനിക സെന്‍സറുകളും എഎച്ച് 64ഇ അപ്പാച്ചൈ ഹെലികോപ്റ്ററുകളുടെ പ്രത്യേകതയാണ്. ഹെല്‍ഫയര്‍ മിസൈല്‍, ഹൈഡ്ര 70 റോക്കറ്റ്, എന്നിവയും അപ്പാച്ചെയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നു. വെടിയുണ്ടകള്‍ ചെറുക്കാന്‍ കെല്‍പ്പുള്ള കവചമാണ് അപ്പാച്ചെയ്ക്കുള്ളത്‌.മിനിറ്റില്‍ 128 മിസൈലുകള്‍ പ്രയോഗിക്കാന്‍ കഴിയുന്നതും അപ്പാച്ചെയുടെ സവിശേഷതയാണ്.

പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദും വ്യാവസായിക തലസ്ഥാനമായ കറാച്ചിയും നിമിഷങ്ങള്‍ക്കകം ഭസ്മമാക്കാനുള്ള മിസൈല്‍ നിലവില്‍ ഇന്ത്യയ്ക്കുണ്ട്. ഏത് തരം പ്രകോപനം പാക്ക് സൈന്യത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായാലും പാക്ക് അധീന കശ്മീര്‍ ഇന്ത്യന്‍ സേന പിടിച്ചെടുക്കുമെന്ന കാര്യവും ഉറപ്പാണ്.ആയുധ ശേഷിയുടെ പട്ടികയിലും വലിയ മുന്നേറ്റമാണ് സമീപകാലത്ത് ഇന്ത്യ നടത്തിയിരിക്കുന്നത്.

കരസേനയുടെ അംഗബലത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. പാക്കിസ്ഥാനാകട്ടെ പതിമൂന്നാം സ്ഥാനത്ത് മാത്രമാണുള്ളത്. സൈനിക അംഗസംഖ്യയില്‍ ഒന്നാമത് ചൈനയാണെങ്കിലും തന്ത്രങ്ങളുടെ കാര്യത്തില്‍ മുന്നില്‍ ഇന്ത്യ തന്നെയാണുള്ളത്.അപ്പാച്ചെയുടെ വരവോടെ പാക്കിസ്ഥാന്റെ ചങ്കിടിപ്പാണ് വര്‍ദ്ധിക്കുന്നത്.

ലോകത്തിലെ ഏറ്റവും നൂതനമായ ഹെലികോപ്ടറുകളായി കണക്കാക്കപ്പെടുന്ന അപ്പാച്ചെയുടെ 22 ഹെലികോപ്ടറുകള്‍ വിതരണം ചെയ്യുന്നതിനായി 2015- ല്‍ ഇന്ത്യ ബോയിംഗുമായി മള്‍ട്ടി-ബില്യണ്‍ ഡോളര്‍ കരാര്‍ ഒപ്പിട്ടിരുന്നു. വ്യോമസേനയില്‍ നീണ്ട കാലങ്ങളായി ഉപയോഗിച്ചു വരുന്ന റഷ്യന്‍ എം.ഐ -35 ഹെലികോപ്ടറുകളെ ക്രമേണ മാറ്റി സ്ഥാപിക്കുന്നതിനാണ് അപ്പാച്ചെകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.അപ്പാച്ചെ എഎച്ച്-64 ഇ ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് ജൂലൈയില്‍ എത്തിയിരുന്നു.ഗാസിയാബാദിലെ ഹിന്ദോണ്‍ വ്യോമകേന്ദ്രത്തിലേക്കാണ് ഹെലികോപ്റ്ററുകള്‍ എത്തിയത്.

Top