വാഷിംഗ്ടണ്‍: അനധികൃതമായി മെക്‌സിക്കന്‍ അതിര്‍ത്തി കടന്നതിന് യുഎസ് ബോര്‍ഡര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത എട്ടുവയസുകാരന്‍ മരിച്ചു. ഗ്വാട്ടിമാല സ്വദേശിയായ ഫെലിപ്പ് അലോന്‍സോ ഗോമസെന്ന കുട്ടിയാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
രണ്ടാഴ്ച മുമ്പ് ഏഴ് വയസുകാരി മരിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രിഷേധമായിരുന്നു ഉയര്‍ന്നത്. ഈ പ്രതിഷേധങ്ങള്‍ക്കിടെയാണ് രണ്ടാമത്തെ മരണം. ഗ്വാട്ടിമാല സ്വദേശിയായ ഏഴുവയസുകാരി നിര്‍ജ്ജലികരണം മൂലമാണ് അന്ന് മരിച്ചത്. ഗ്വാട്ടമാലയില്‍ നിന്ന് മെക്‌സിക്കോ അതിര്‍ത്തി വഴി യുഎസിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് കുട്ടിയും പിതാവും അറസ്റ്റിലായത്.