സ്വര്‍ണ ഇറക്കുമതിയില്‍ 80 ശതമാനം ഇടിവ് രേഖപ്പെടുത്തി

ന്ത്യയും ചൈനയും സ്വര്‍ണ ഇറക്കുമതിയില്‍ 80 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. രണ്ട് രാജ്യങ്ങളിലെയും സാമ്പത്തിക തളര്‍ച്ച ആയിരിക്കാം ഇതിന്കാരണമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ചൈനയിലെ ഇറക്കുമതിയില്‍ ഈകാലയാളവില്‍ 10 ശതമാനമാണ് കുറഞ്ഞത്. എന്നാല്‍ 2019 മൊത്തംവര്‍ഷം വിലയിരുത്തുകയാണെങ്കില്‍ ഏഴുശതമാനമാണ് ഇടിവ് ഉണ്ടായത്. ഇറക്കുമതി 637.3 ടണ്ണായും കുറഞ്ഞു.

സാമ്പത്തിക തളര്‍ച്ച, പണപ്പെരുപ്പത്തിലെ വര്‍ധന, വ്യാപാര തര്‍ക്കം, ഉയര്‍ന്ന വില എന്നിവ സ്വര്‍ണത്തില്‍ നിന്ന് അകറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ഷികാടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ 2019 കലണ്ടര്‍വര്‍ഷത്തില്‍ 17 ശതമാനമാണ് ഇന്ത്യയില്‍ ഇറക്കുമതിയില്‍ കുറവുണ്ടായത്.

Top