ഭോപ്പാല്‍: ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് എട്ട് സിമി പ്രവര്‍ത്തകര്‍ തടവു ചാടിയ ദിവസം 80 വാര്‍ഡന്‍മാര്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട 80 സുരക്ഷാ ഭടന്മാരാണ് അന്നേ ദിവസം ജയിലില്‍ ഉണ്ടായിരുന്നില്ലെന്ന് വെളിപ്പെട്ടത്.
ജയില്‍ ഡ്യൂട്ടിയില്‍ ആയിരിക്കേണ്ട സുരക്ഷാ ഭടന്മാരെ അകാരണമായി വിഐപികളുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടതായാണ് ആക്ഷേപം. മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ വസതിയിലോ ഓഫീസിലോ, ജയില്‍ മന്ത്രിയുടെ വീട്ടിലോ മറ്റ് എവിടെയോ ആയിരുന്നു 80 പേരും എന്നാണ് വിമര്‍ശനം.
3,300 തടവുപുള്ളികള്‍ ഉള്ള ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് സിമി പ്രവര്‍ത്തകര്‍ ചാടുമ്പോള്‍ വെറും 139 സുരക്ഷാ ഭടന്മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇവിടെ 251 പോസ്റ്റുകളാണുള്ളത്. അതില്‍ 31 എണ്ണം ഒഴിഞ്ഞു കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.