പ്രീമിയം ഹാച്ച് സെഗ്മെന്റിലേക്ക് ഒരുകൈ നോക്കാന്‍ റെനോ

പ്രീമിയം ഹാച്ച് സെഗ്മെന്റിലേക്ക് ഒരുകൈ നോക്കാന്‍ ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയെത്തുന്നു. എക്‌സ്ബിഎ എന്നാണ് ഈ 800 സി സി കാറിന് തത്കാലം നല്‍കിയിരിക്കുന്ന പേര്.

മെയ് 20ന് ഈ വാഹനത്തിന്റെ അവതരണം ആഗോളതലത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ. 3 ലക്ഷത്തിനടുത്ത് വിലയാകും ഇതെന്നും സൂചനയുണ്ട്. ഇന്ത്യയിലും ലോകത്തും തന്നെ റെനോ അവതരിപ്പിക്കുന്ന ഏറ്റവും വില കുറഞ്ഞ കാറാകുമിത്.

ഓട്ടമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍(എ എം ടി) സംവിധാനത്തിന്റെ പിന്‍ബലത്തോടെയെത്തുന്ന ആദ്യ വാഹനവുമാകാം എക്‌സ്ബിഎ എന്നും സൂചനയുണ്ട്. തുടക്കത്തില്‍ പെട്രോള്‍ വേരിയന്റ് മാത്രമാകും പുറത്തിറക്കുക.

റെനോയ്ക്ക് നിലവില്‍ പള്‍സ് എന്ന ചെറുകാര്‍ ഇന്ത്യന്‍ വിപണിയിലുണ്ട്, ഇതിന്റെ വില 5.22 ലക്ഷം( എക്‌സ് ഷോറൂം വില) രൂപയാണ്.

മള്‍ട്ടി പര്‍പ്പസ് വെഹിക്കിളായ ലോഡ്ജി പുറത്തിറക്കിയതിനു പിന്നാലെ ഓള്‍ട്ടോയും ഇയോണുമൊക്കെ അരങ്ങ് വാഴുന്ന പ്രീമിയം ഹാച്ച് സെഗ്മെന്റിലേക്ക് ഒരുകൈ നോക്കാന്‍ തന്നെയാവും റെനോയെത്തുന്നത്.

Top