ഔറംഗാബാദ്: മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ നൈസാമിന്റെ ഭരണത്തേക്കാള്‍ മോശമാണെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത്.
സംസ്ഥാനങ്ങള്‍ രൂപപ്പെടുന്നതിനു മുമ്പ് ഹൈദരാബാദ് പ്രവിശ്യയുടെ ഭരണാധികാരിയായിരുന്നു നൈസാം. ബി.ജെി.പി സര്‍ക്കാര്‍ നിസാം ഭരണത്തിന്റെ പിതാവെന്ന രീതിയിലാണ് മുന്നോട്ടുപോകുന്നത്. ഇത് സംസ്ഥാനത്തിന്റെ വളര്‍ച്ചയെ പിന്നോട്ടുവലിക്കുമെന്നും റാവത്ത് പ്രതികരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്രകളെയും റാവത്ത് വിമര്‍ശിച്ചു. പ്രധാനമന്ത്രിയെ കുറിച്ച് ചോദിക്കുമ്പോഴെല്ലാം അദ്ദേഹം സ്വിറ്റ്‌സര്‍ലഡിലോ ലണ്ടനിലോ ഫ്രാന്‍സിലോ ഇറാനിലോ മറ്റോ ആയിരിക്കും.
കേരളത്തിലും പശ്ചിമബംഗാളിലും ബി.ജെ.പിക്ക് ഏറ്റവും കുറഞ്ഞ സാന്നിധ്യമായിട്ടുപോലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രാചരണ റാലികളില്‍ പങ്കെടുക്കാന്‍ മോദി സമയം കണ്ടത്തെി.
എന്നാല്‍ മഹാരാഷ്ട്രയിലെ വരള്‍ച്ചാ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ സമയം ലഭിച്ചില്ല. മറാത്താവാഡയിലെ കര്‍ഷകരുടെ ദുരിതങ്ങള്‍ മനസിലാക്കാന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞില്ല.
അങ്ങനെയായിരുന്നെങ്കില്‍ വരള്‍ച്ച നേരിട്ട പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സാഹചര്യം വിലയിരുത്തുമായിരുന്നുവെന്നും സഞ്ജയ് റാവത്ത് തുറന്നടിച്ചു. മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയാണ് ശിവസേന.