Delhi transport minister Gopal Rai resigns

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാറിലെ ഗതാഗത മന്ത്രി ഗോപാല്‍ റായ് രാജിവെച്ചു. ആരോഗ്യ കാരണങ്ങളാല്‍ രാജിവെച്ചതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.

പൊതുമരാമത്ത്, ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍ ഗതാഗത വകുപ്പിന്റെ അധിക ചുമതല വഹിക്കും.

അതേസമയം, അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ഗോപാല്‍ റായ് രാജിവെച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

ഒറ്റഇരട്ട ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായുള്ള ബസ് സര്‍വീസ് പദ്ധതിയുമായി ബന്ധപ്പെട്ട് റായിക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. ഇതാകാം രാജിയില്‍ കലാശിച്ചതെന്നാണ് സൂചന.

ഗതാഗതം കൂടാതെ ഗ്രാമ വികസന വകുപ്പിന്റെ ചുമതലയും കെജ് രിവാള്‍ മന്ത്രിസഭയില്‍ ഗോപാല്‍ റായ് വഹിച്ചിരുന്നു.

ബാബര്‍പുര്‍ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ റായ് 2015 ഫെബ്രുവരി 14നാണ് ഗതാഗത, ഗ്രാമവികസന വകുപ്പുകളുടെ മന്ത്രിയാകുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി അംഗമാണ്.

Top