ഉത്തര്‍പ്രദേശ്: പ്രകോപനപരമായ വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയ വിവാദ വിശ്വഹിന്ദു പരിഷദ് നേതാവ് സാധ്‌വി പ്രാചിയ്‌ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു.
അടുത്തിടെ ഉത്തരാഖണ്ഡില്‍ നടത്തിയ പ്രസംഗത്തിനിടെ ‘മുസ്ലീങ്ങളില്ലാത്ത ഇന്ത്യ’ എന്ന പ്രാചിയുടെ പരാമര്‍ശം പ്രകോപനപരവും വര്‍ഗീയ വികാരം നിറഞ്ഞുനില്‍ക്കുന്നതുമാണ് എന്ന് ചൂണ്ടിക്കാട്ടി ബഹുജന്‍ മുക്തി മോര്‍ച്ച പ്രവര്‍ത്തകന്‍ സന്ദീപ് കുമാര്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.
ഐ.പി.സി 153 എ, ഐ.പി.സി 153 ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് സാധ്‌വി പ്രാചിക്കെതിരെ പൊലീസ് കേസെടുത്തത്.
കോണ്‍ഗ്രസ് മുക്ത ഇന്ത്യ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു, ഇനി വേണ്ടത് മുസ്ലീങ്ങളില്ലാത്ത ഇന്ത്യയാണ് എന്നായിരുന്നു വിവാദ നേതാവ് സാധ്‌വിയുടെ പരാമര്‍ശം.
”കോണ്‍ഗ്രസ് ഇല്ലാത്ത ഇന്ത്യ എന്ന നമ്മുടെ സ്വപ്നം യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. ഇനി ഇന്ത്യയെ മുസ്ലീങ്ങളില്ലാത്ത ഇന്ത്യയാക്കി മാറ്റണം. ഞങ്ങള്‍ അതിനായുള്ള പരിശ്രമത്തിലാണ്.” റൂര്‍ക്കേയിലെ പ്രസംഗത്തിനിടെ സാധ്‌വി പ്രാചി പറഞ്ഞു.