തിരുവനന്തപുരം: യുഡിഎഫ് ഭരണത്തില്‍ റവന്യു വകുപ്പ് അവസാന കാലത്ത് ഇറക്കിയ ഉത്തരവുകളില്‍ ഭൂരിപക്ഷവും ക്രമവിരുദ്ധവും നിയമലംഘനവുമാണെന്ന് എകെ ബാലന്‍ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി കണ്ടെത്തി.
ഹോപ്പ്, കരുണ, മെത്രാന്‍ കായല്‍, ചെമ്പ് എന്നീ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവുകളില്‍ നിയമം ലംഘിക്കപ്പെട്ടതായും ക്രമക്കേട് നടന്നതായും സമിതി കണ്ടെത്തിയിട്ടുണ്ട്.
ആകെ 127 ഫയലുകള്‍ പരിശോധിച്ചെന്നും ഇതില്‍ 125 എണ്ണത്തിലും ക്രമക്കേടുകള്‍ കണ്ടെത്തിയതായും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.2016 ജനുവരി ഒന്ന് മുതലുള്ള ഉത്തരവുകളാണ് ഉപസമിതി പരിശോധിക്കുന്നത്.
എ കെ ബാലന്‍ കണ്‍വീനറായുള്ള സമിതിയില്‍ ഡോ. തോമസ് ഐസക്, വി എസ് സുനില്‍കുമാര്‍, മാത്യു ടി തോമസ്, എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ് മറ്റ് അംഗങ്ങള്‍.