മെസഞ്ചര്‍ വഴിയും ഇനി ഫോണുകളിലേക്ക് എസ്എംഎസുകള്‍ അയക്കാം. വേണ്ടത്ര പ്രചാരം ലഭിക്കാത്തതിനെ തുടര്‍ന്ന് പിന്‍വലിച്ച എസ്എംഎസ് ഫീച്ചര്‍ വീണ്ടും ഫേസ്ബുക്ക് ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കുന്നു.
ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും മെസഞ്ചര്‍ അപ്‌ഡേറ്റിലൂടെ ഈ സേവനം ലഭ്യമാക്കുക.
ഈ ഫീച്ചര്‍ വഴി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ യൂസര്‍മാര്‍ക്ക് പരസ്പരം എസ്എംഎസ് അയക്കാന്‍ സാധിക്കും.
കൂടാതെ സ്റ്റിക്കറുകളും വോയ്‌സ് ക്ലിപ്പുകളും ഇമോജികളും ലൊക്കേഷന്‍ വിവരങ്ങളും യൂസര്‍മാര്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗിച്ച് കൈമാറാം
മെസഞ്ചര്‍ എസ്എംഎസ് ഫീച്ചര്‍ ഫേസ്ബുക്ക് 2012ലാണ് ആദ്യമായി അവതരിപ്പിച്ചത്. സേവനത്തിന് വേണ്ടത്ര പ്രചാരം ലഭിക്കാത്തതിനെ തുടര്‍ന്ന് 2013ല്‍ പിന്‍വലിക്കുകയായിരുന്നു