നൗഗാവ്: നിയമവിദ്യാര്‍ഥിനി ജിഷകൊലപ്പെടുന്നതിനു മുന്‍പ് അമീറുല്‍ ഇസ്‌ലാം അസമിലെത്തിയെന്ന് പിതാവ് യാക്കൂബ് അലി.
ഏപ്രില്‍ ആദ്യമാണ് അമീറുല്‍ വീട്ടിലെത്തിയത്. അസം തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണിത്. കൊലപാതകത്തിനുശേഷം അമീറുല്‍ അസമിലേക്കു കടന്നുവെന്നും അവിടുന്ന് പിന്നീട് കാഞ്ചീപുരത്തെത്തിയെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ വാദത്തെ ഖണ്ഡിക്കുന്നതാണ് പിതാവിന്റെ വിശദീകരണം.
അതേസമയം, മറ്റൊരു മകന്‍ ബദറുല്‍ ഇസ്‌ലാം കേരളത്തിലാണെന്നും എന്നാല്‍ എവിടെയാണെന്നറിയില്ലെന്നും അമീറുല്ലിന്റെ പിതാവ് കൂട്ടിച്ചേര്‍ത്തു. അമീറുല്‍ വീട്ടിലേക്ക് പണം അയയ്ക്കാറില്ല.
ഇതെ വാദം തന്നെയാണ് അമീറുല്ലിന്റെ മാതാവ് ഖദീജയും അയല്‍വാസികളും പറഞ്ഞത്. ഏപ്രില്‍ 11നാണ് അസമിലെ രണ്ടാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞത്.
ജിഷ കൊല്ലപ്പെട്ടത് ഏപ്രില്‍ 28നാണ്. നാട്ടിലെത്തിയ അമീറുല്ലിനെ കണ്ടിരുന്നുവെന്നും സംസാരിച്ചിരുന്നുവെന്നും അയല്‍വാസികളില്‍ പലരും മൊഴി നല്‍കിയിട്ടുണ്ട്. പക്ഷേ, അസ്വാഭാവികമായി ഒന്നും തോന്നിയിട്ടില്ലെന്നാണ് ഇവര്‍ പൊലീസിനോടു പറഞ്ഞത്.
അമീറുല്‍ വീടുമായി ബന്ധപ്പെടാറില്ലെന്നും എന്നാല്‍ ബദറുല്‍ പണം സുഹൃത്തുക്കള്‍ വഴി അയയ്ക്കാറുണ്ടെന്നും പിതാവ് യാക്കൂബ് അലിയും മാതാവ് ഖദീജ പറഞ്ഞു. വീടിനടുത്തുള്ള മറ്റൊരാളുടെ അക്കൗണ്ടിലേക്കാണ് പണം അയയ്ക്കാറുള്ളതെന്നും അവര്‍ പറഞ്ഞിരുന്നു.