Sensex 66 point

sensex-pic

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 66 പോയന്റ് നേട്ടത്തോടെ 26469ലും നിഫ്റ്റി 22 പോയന്റ് ഉയര്‍ന്ന് 8117ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 573 ഓഹരികള്‍ നേട്ടത്തിലും 164 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോര്‍പ്, കോള്‍ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്‌സ്, ഭേല്‍ തുടങ്ങിയവ നേട്ടത്തിലും ടാറ്റ മോട്ടോഴ്‌സ്, വിപ്രോ, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ടിസിഎസ് തുടങ്ങിയവ നഷ്ടത്തിലുമാണ്.

രൂപയുടെ മൂല്യത്തില്‍ 18 പൈസയുടെ നേട്ടമുണ്ടായി. ഡോളറിനെതിരെ 67.77 ആണ് രൂപയുടെ മൂല്യം.

Top