കാബൂള്‍: അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളില്‍ പൊലീസിനു നേരെ ചാവേറാക്രമണം. ആക്രമണത്തില്‍ 40 പേര് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്കേറ്റു.
പൊലീസ് സേനാംഗങ്ങള്‍ക്കുള്ള ബിരുദാനന്ദ ചടങ്ങിനു ശേഷം തിരിച്ചു വരുകയായിരുന്ന വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
കൊല്ലപ്പെട്ടവരില്‍ സിവിലിയന്മാരും ഉള്‍പ്പെടുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന് ഏറ്റെടുത്തു.മരണസംഖ്യ ഉയരാന്‍ സാധ്യതയുള്ളതായി പഗ്മാന്‍ ജില്ലയിലെ ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു
കഴിഞ്ഞ ആഴ്ച കനേഡിയന്‍ എംബസിയുടെ സുരക്ഷാ ചുമതലയുള്ള നേപ്പാളി സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിനു നേരെയും താലിബാന് ചാവേറാക്രമണം നടത്തിയിരുന്നു.
ആക്രമണത്തില്‍ 14 പേര് കൊല്ലപ്പെടുകയും 20 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കയും ചെയ്തിരുന്നു.