റാഖയില്‍ യുഎസ് സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് 84 പേര്‍

ബെയ്റൂട്ട്: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തികേന്ദ്രമായ റാഖയില്‍ മാര്‍ച്ചിലുണ്ടായ യുഎസ് സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ 84 പ്രദേശവാസികള്‍ കൊല്ലപ്പെട്ടു.

കഴിഞ്ഞ മാര്‍ച്ചില്‍ മാന്‍സൗറയിലെ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചിരുന്ന സ്‌കൂളിനു നേരെയും ടാബ്ക്വ നഗരം എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. മരണപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് മനുഷ്യാവകാശ സംഘടന പറഞ്ഞു.

മാര്‍ച്ച് 20ന് ഉണ്ടായ ആദ്യ ആക്രമണത്തില്‍ 16 കുട്ടികളടക്കം 40 പേര്‍ മരിച്ചു. രണ്ടുദിവസത്തിന് ശേഷം നടന്ന രണ്ടാമത്തെ ആക്രമണത്തില്‍ 14 കുഞ്ഞുങ്ങളടക്കം 44 പേരും കൊല്ലപ്പെട്ടു.

ആളുകള്‍ താമസിക്കുന്ന ഇടം കൃത്യമായി അറിയില്ലായിരുന്നെങ്കില്‍ യുഎസ് സഖ്യസേന കൂടുതല്‍ അന്വേഷണം നടത്തേണ്ടതായിരുന്നുവെന്ന് എച്ച്ആര്‍ഡബ്ല്യൂ ഡപ്യൂട്ടി എമര്‍ജന്‍സി ഡയറക്ടര്‍ ഒലേ സോള്‍വാംഗ് പറഞ്ഞു.

2014 സെപ്റ്റംബര്‍ മുതലാണ് സിറിയയില്‍ ഐഎസ് ഭീകരര്‍ക്കെതിരെ യുഎസ് ആക്രമണം നടത്തിവരുന്നത്.

Top