Adv.Aloor to Appear For Ameerul Islam

കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന് വേണ്ടി കോടതിയില്‍ ഹാജരാകുമെന്ന് ക്രിമിനല്‍ അഭിഭാഷകനായ ബി.എ ആളൂര്‍.കേരളം ഏറെ ചര്‍ച്ച ചെയ്ത സൗമ്യ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിക്ക് വേണ്ടിയും ഹാജരായത് ആളൂരായിരുന്നു.

കേസ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി അമീറുളിനോട് അടുപ്പമുളള കേന്ദ്രങ്ങളില്‍ നിന്നുളളവര്‍ തന്നെ സമീപിച്ചതായി അദ്ദേഹം പറഞ്ഞു.

അമീറിനെ കാണാനും വക്കാലത്ത് ഒപ്പിട്ട് വാങ്ങാനുമായി ജയില്‍ സൂപ്രണ്ടിനെ കാണും. കോടതി അമീറുളിനായി ഏര്‍പ്പെടുത്തിയ അഭിഭാഷകനായ അഡ്വ.രാജനെയും കാണുമെന്ന് അദ്ദേഹം പറഞ്ഞു.

ജിഷ വധക്കേസില്‍ പ്രതിയായ അമീറുളിന് വക്കീല്‍ ഇല്ലാതിരുന്നതിനാല്‍ കോടതി ഏര്‍പ്പെടുത്തിയ അഡ്വ.പി.രാജന്‍ നേരത്തെ ജയിലില്‍ എത്തി അമീറുളിനെ കാണുകയും വക്കാലത്ത് ഒപ്പിട്ട് വാങ്ങുകയും ചെയ്തിരുന്നു.

Top