North Korea fires 3 ballistic missiles, South Korea says

സിയൂള്‍: ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയതായി ദക്ഷിണ കൊറിയ. പടിഞ്ഞാറന് നഗരമായ ഹുവാന്‍ഗ്യൂവില്‍ നിന്നാണ് മിസാല്‍ പരീക്ഷണം നടത്തിയതെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം യുഎസ്സും സ്ഥിരീകരിച്ചിട്ടുണ്ട്.

രണ്ട് ഹ്രസ്വദൂര സ്‌കഡ് മിസൈലുകള്‍ ആദ്യ ഘട്ടത്തിലും മധ്യദൂര റൊഡോംഗ് മിസൈല്‍ പിന്നീടും വിക്ഷേപിച്ചു. പടിഞ്ഞാറന്‍ തീരത്ത് 500 മുതല്‍ 600 കിലോമീറ്റര്‍ ദൂരം വരെ ഇവ സഞ്ചരിച്ചുവെന്നും സുരക്ഷ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ പ്രതിരോധിക്കാനുള്ള ശക്തമായ ശ്രമങ്ങള്‍ അമേരിക്കയുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുമ്പോഴാണ് വീണ്ടും ഉത്തരകൊറിയയുടെ ഭാഗത്തു നിന്നും ഇത്തരത്തിലൊരു പരീക്ഷണം.

മിസൈല്‍ സാങ്കേതികത്വത്തില്‍ വളര്‍ച്ച പ്രാപിക്കുന്നുവെന്നു കാണിക്കാനുള്ള സൂചനമായിരുന്നു ആദ്യഘട്ടത്തില്‍ ഉത്തരകൊറിയയ്ക്ക് മിസൈല്‍ പരീക്ഷണമെങ്കില്‍ ഇപ്പോള്‍ അത് കരുത്ത തെളിയിക്കാനുള്ള വഴിയായി മാറിയെന്നും ഇതിനെ രാഷ്ടീയപരമായാണ് വിലയിരുത്തുന്നതെന്നും അമേരിക്ക വ്യക്തമാക്കി.

ആണവപരീക്ഷണങ്ങളെ തുടര്‍ന്ന് ഉത്തരകൊറിയയ്‌ക്കെതിരെ യുഎന്‍ രക്ഷാസമിതി ഉപരോധം ശക്തമാക്കിയിരുന്നു. ഇതിനെയെല്ലാം മറികടന്നാണ് ഉത്തരകൊറിയ അടുത്തകാലത്തായി തുടര്‍ച്ചയായി മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്. ജൂണിലും മധ്യദൂര മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വിജയകരമായ ഒരു പരീക്ഷണമായാണ് അതിനെ വിലയിരുത്തപ്പെടുന്നത്.

അടുത്തിടെ ഉത്തരകൊറിയ നടത്തികൊണ്ടിരിക്കുന്ന പരീക്ഷണങ്ങള്‍ അഞ്ചാമത്തെ ആണവപരീക്ഷണത്തിനുള്ള തയ്യാറെടുപ്പായാണ് ചൂണ്ടികാട്ടപ്പെടുന്നത്.

Top