Indian hockey wizard Mohammed Shahid dies

ന്യൂഡല്‍ഹി: മുന്‍ ഹോക്കി ക്യാപ്റ്റന്‍ മുഹമ്മദ് ഷാഹിദ് (56) അന്തരിച്ചു. കരളിനും കിഡ്നിക്കും അസുഖം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ബുധനാഴ്ച രാവിലെയാണ് മരിച്ചത്.

ഒരുകാലത്ത് ഇന്ത്യന്‍ ഹോക്കിയില്‍ അതിവേഗ നീക്കങ്ങളുടെയും ഡ്രിബിളിങ്ങിന്‍െറയും സുല്‍ത്താനായിരുന്ന ഷാഹിദിനെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.

ഇന്ത്യ അവസാനമായി ഹോക്കിയില്‍ സ്വര്‍ണംനേടിയ 1980ലെ മോസ്കോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.

ഇന്ത്യന്‍ ഹോക്കിയെ രാജ്യാന്തരതലത്തില്‍ അറിയപ്പെടുന്നതാക്കിയവരില്‍ പ്രമുഖനായ ഷാഹിദിന്‍റെ ജീവന്‍ രക്ഷിക്കാനും ചികിത്സാ സൗകര്യമെത്തിക്കാനും ഇടപെടണമെന്നാവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ നായകന്‍ ധന്‍രാജ് പിള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയപ്പോഴാണ് ഷാഹിദിനെ ബാധിച്ച രോഗത്തിന്‍റെ ഗുരുതരാവസ്ഥ പുറംലോകമറിഞ്ഞത്.

പിള്ളയുടെ അഭ്യര്‍ഥന പുറത്തുവന്നതിനെ തുടര്‍ന്ന് ഷാഹിദിന്‍റെ ചികിത്സാചെലവുകള്‍ ഏറ്റെടുക്കാമെന്ന് റെയില്‍വേ അറിയിച്ചിരുന്നു. റെയില്‍വേയുടെ മുന്‍ താരം കൂടിയാണ് ഷാഹിദ്.

Top