supreme court ordered for enquiry in vanchiyoor and highcourt issue

തിരുവനന്തപുരം: ഹൈക്കോടതിയിലും തിരുവനന്തപുരത്തെ വഞ്ചിയൂര്‍ കോടതിയിലും അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ സുപ്രീം കോടതി ഇടപെടുന്നു.

സുപ്രീംകോടതി നിര്‍ദേശ പ്രകാരം സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതിലെ ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്‍, ജസ്റ്റിസ് പിആര്‍ രാമചന്ദ്രന്‍ എന്നിവര്‍ തിരുവനന്തപുരത്ത് എത്തി.

സുപ്രീംകോടതിലെ ജസ്റ്റിസ് സിറിയക് തോമസിനായിരിക്കും ഇവര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

സംഘര്‍ഷത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ആറ് മാധ്യമപ്രവര്‍ത്തകരെ ഹൈക്കോടതി ന്യായാധിപസംഘം സന്ദര്‍ശിക്കും. തലസ്ഥാനത്തെ മാധ്യമ പ്രതിനിധികളുമായും ഇവര്‍ ചര്‍ച്ച നടത്തും.

മാധ്യമ പ്രവര്‍ത്തകര്‍ കോടതികളില്‍ ആക്രമിക്കപ്പെടുന്നതിനെക്കുറിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം വ്യാഴാഴ്ച സുപ്രീംകോടതി ജസ്റ്റിസ് സിറിയക് തോമസിനെ കണ്ട് പരാതി ബോധിപ്പിച്ചിരുന്നു.

Top