അഹ് മദാബാദ്: ദളിത് യുവാക്കള്‍ക്കെതിരായ അതിക്രമം ആസൂത്രിതമാണെന്ന് ദളിത് അധികാര്‍ സംഘടന.
ഗുജറാത്തിലെ യുനയില്‍ നാല് ദളിത് യുവാക്കളെ മര്‍ദിച്ചതിന് പിന്നില്‍ മുന്‍വൈരാഗ്യമെന്ന് സംഘടനനടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.
സംഘടനയിലെ എട്ടംഗസംഘമാണ് ഇതേക്കുറിച്ച് അന്വേഷിച്ചത്. മര്‍ദനമേറ്റ യുവാക്കളിലൊരാളുടെ പിതാവിനെ ഗ്രാമത്തിലെ സര്‍പഞ്ച് നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു.
നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലി ഇപ്പോള്‍ത്തന്നെ നിര്‍ത്തണം. ഇല്ലെങ്കില്‍ ചത്ത പശുക്കള്‍ ജീവനോടെ എഴുന്നേറ്റുവരുമെന്നും ചത്ത പശുവിന്റെ തുകലെടുക്കുന്നത് ഉപജീവനമാക്കിയ ഇവര്‍ക്ക് ആറു മാസം മുമ്പ് സര്‍പഞ്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇവരുടെ വീട് നശിപ്പിക്കുമെന്നും സര്‍പഞ്ച് ഭീഷണിപ്പെടുത്തിയിരുന്നു.
പശുവിന്റെ തുകല്‍ എടുത്തുവെന്നാരോപിച്ച് നാല് ദലിത് യുവാക്കളെ എസ്.യു.വില്‍ കെട്ടിയിട്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ജൂലായ് 11നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
ഇതേതുടര്‍ന്ന് ഗുജറാത്തില്‍ ദലിതുകളുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്. സംഭവം പാര്‍ലമെന്റിലും വന്‍പ്രതിഷേധമാണ് ഉയര്‍ത്തിയത്.