പാലക്കാട്: വാളയാര്‍ ചെക്‌പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ സ്വര്‍ണവും കുഴല്‍പ്പണവും പിടികൂടി.
ഒരു കോടി രൂപയുടെ സ്വര്‍ണവും 30 ലക്ഷത്തിന്റെ കുഴല്‍പ്പണവുമാണ് പിടികൂടിയത്.
ഒരു കോടി രൂപ വിലവരുന്ന 1.7 കിലോഗ്രാം സ്വര്‍ണവും 35 കിലോ വെള്ളിയും എട്ട് ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.
ടൂറിസ്റ്റ് ബസ്, കെഎസ്ആര്‍ടിസി ബസ് എന്നിവയിലാണ് കള്ളക്കടത്ത് നടത്തിയത്.
സ്വര്‍ണം കടത്തിയ തൃശൂര്‍ സ്വദേശികളായ വിനോദ് രാമകൃഷ്ണന്‍, ബിജു എന്നിവരെയും പണം കൊണ്ടുവന്ന രവികുമാര്‍, അഷ്‌റഫ് എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
പിടിച്ചെടുത്ത സ്വര്‍ണം തൃശ്ശൂരിലെ ജ്വല്ലറിയിലേയ്ക്ക് കൊണ്ടുവരികയായിരുന്നെന്നാണ് സൂചന.