ഡല്‍ഹി: കാട്ടുനീതിയാണ് ദളിതരോട് ബിജെപി കാണിക്കുന്നതെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്.
ലോകത്തുള്ള സകല കാര്യത്തിനും അഭിപ്രായം പറയുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് ദളിതര്‍ക്കെതിരെയുള്ള ആക്രമണത്തില്‍ മൗനം പാലിക്കുന്നുവെന്നും ബൃന്ദാ കാരാട്ട് ചോദിച്ചു.
ഗുജറാത്തില്‍ ദളിത് പീഡനം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബൃന്ദാ കാരാട്ട്. ഡി രാജ, ശരത് യാദവ്, ശരത് പവാര്‍,പികെ ബിജു എംപി എന്നിവരും ബൃന്ദക്കൊപ്പം ഉണ്ടായിരുന്നു.