deer hunting; Rajasthan high court acquitted salmankhan

salman

ജയ്പുര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ഖാനെ രാജസ്ഥാന്‍ ഹൈക്കോടതി വെറുതെ വിട്ടു.
1998 ല്‍ സിനിമാ ഷൂട്ടിംഗിനിടെ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നു എന്ന കേസില്‍ വിചാരണ കോടതി സല്‍മാന്‍ ഖാന് 5 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു.

മാനുകളെ വേട്ടയാടിയ രണ്ടു കേസുകളില്‍ ഒരു വര്‍ഷവും അഞ്ചു വര്‍ഷവും തടവ് ശിക്ഷ സല്‍മാന് കീഴ്‌ക്കോടതി വിധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സല്‍മാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ അനുകൂല ഉത്തരവ്.

ആയുധനിയമപ്രകാരം സല്‍മാനെതിരെ ചുമത്തിയിരുന്ന കുറ്റം കോടതി ഉപേക്ഷിച്ചിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് അപൂര്‍വ ജനുസിലുള്‍പ്പെട്ട കൃഷ്ണമൃഗത്തെ വേട്ടയാടുന്നത് ശിക്ഷാര്‍ഹമാണ്.

Top