pinaray vijayan’s stastement about journalist arrest

ന്യൂഡല്‍ഹി: കോഴിക്കോട് കോടതി വളപ്പില്‍ മാധ്യമ പ്രവര്‍ത്തകരെ വിലക്കിയ സംഭവവുമായി ബന്ധപ്പെട്ട് പിന്നീട് പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിഞ്ഞ ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം, മാധ്യമങ്ങളെ തടഞ്ഞ നടപടി ദൗര്‍ഭാഗ്യകരമായി പോയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

മന്ത്രിമാരായ തോമസ് ഐസക് ഇ.പി.ജയരാജന്‍ എന്നിവരും സംഭവത്തെ അപലപിച്ചു. സംഭവം നിര്‍ഭാഗ്യകരമായി പോയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു.

Top