തിരുവനന്തപുരം: തുമ്പ ബോസ്‌കോ വധക്കേസില്‍ ആറു പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു.
തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. സൗത്ത് തുമ്പ തൈവിളാകം സ്വദേശിയായ ബോസ്‌കോയെ(26) കൊലപ്പെടുത്തിയ കേസിലാണ് വിധി.
കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഈപ്പന്‍, ക്ലമന്റ്, രാജന്‍, ലിന്‍മരിയന്‍, കുഞ്ഞുമോന്‍ എന്നിവരെയാണ് ശിക്ഷിച്ചത്.
2001 ലാണ് ബോസ്‌കോയെ സംഘം കൊലപ്പെടുത്തുന്നത്. മാരകായുധങ്ങളുമായെത്തിയ സംഘം ബോസ്‌കോയേയും ബന്ധുവിനേയും ആക്രമിക്കുകയായിരുന്നു. തുമ്പ പോലീസാണ് കേസ് അന്വേഷിച്ചത്.