കൊച്ചി: ജസ്റ്റിസ് മോഹന്‍ എം ശാന്തന ഗൗഡര്‍ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസായി ഇന്ന് ചുമതലയേല്‍ക്കും.
കര്‍ണാടക ഹൈക്കോടതിയില്‍ നിന്നാണ് ശാന്തന ഗൗഡര്‍ കേരളത്തിലെത്തുന്നത്.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന അശോക് ഭൂഷണ്‍ സുപ്രീംകോടതിയിലേക്ക് സ്ഥലം മാറിയതോടെയാണ് ശാന്തന ഗൗഡറുടെ നിയമനം.
1980ല്‍ കര്‍ണാടക ഹൈക്കോടതിയില്‍ അഭിഭാഷകനായി തുടങ്ങിയ ഗൗഡര്‍ 2003ല്‍ അഡീഷണല്‍ ജഡ്ജിയായി.
2004ല്‍ കര്‍ണ്ണാടക ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി. മെയ് ആറിനായിരുന്നു കേരളത്തിലെ ആക്ടിംഗ് ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ടുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാശ ഇറങ്ങിയത്.
അതേസമയം ചടങ്ങിലേക്ക് മാധ്യമ പ്രവര്‍ത്തകരെ ക്ഷണിച്ചിട്ടില്ല.