കൊച്ചി: പ്രമുഖ സ്വര്‍ണപ്പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റാദായം നടപ്പു വര്‍ഷത്തെ ആദ്യ പാദമായ ഏപ്രില്‍ ജൂണില്‍ 48 ശതമാനം വര്‍ദ്ധിച്ച് 270 കോടി രൂപയിലെത്തി.
മുന്‍ വര്‍ഷത്തെ സമാന പാദത്തില്‍ 183 കോടി രൂപയായിരുന്നു അറ്റാദായം. ചെറുകിട വായ്പകള്‍ ആയിരം കോടി രൂപയില്‍ നിന്ന് 48 ശതമാനം ഉയര്‍ന്ന് 1,481 കോടി രൂപയായി.
25,860 കോടി രൂപയുടെ ആസ്തികളാണ് കമ്പനി ആകെ കൈകാര്യം ചെയ്യുന്നത്. ആറു ശതമാനമാണ് വര്‍ദ്ധന. മുത്തൂറ്റ് ഫിനാന്‍സിന്റെ റേറ്റിംഗ് പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ എ.എ. സ്‌റ്റേബിള്‍ ആയി ഉയര്‍ത്തിയിട്ടുണ്ടെന്ന് ചെയര്‍മാന്‍ എം.ജി. ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.