ന്യൂഡല്‍ഹി: രാജ്യത്ത് മെഡിക്കല്‍, ദന്തല്‍ കോഴ്‌സുകള്‍ക്കുള്ള പ്രവേശനത്തിന് ഏകീകൃത പൊതു പ്രവേശന പരീക്ഷ (നീറ്റ്) നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഭേദഗതി ബില്‍ ന് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചു.
ലോക്‌സഭ നേരത്തേ പാസാക്കിയ ഭേദഗതി ബില്‍ രാജ്യസഭ തിങ്കളാഴ്ച ശബ്ദവോട്ടോടെ അംഗീകരിച്ചു.
മെഡിക്കല്‍, ദന്തല്‍ പ്രവേശനത്തില്‍ സുതാര്യത ഉറപ്പുവരുത്തുന്നതാണ് നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റെന്ന് (നീറ്റ്) സര്‍ക്കാര്‍ അവകാശപ്പെട്ടു.
സ്വകാര്യ കോളേജുകളിലേക്കുള്ള പരീക്ഷയും നീറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും നടത്തുകയെന്ന് രാജ്യസഭയില്‍ മറുപടി പറയവേ ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ പറഞ്ഞു.
ഭേദഗതി ബില്ലിനെ മിക്ക പാര്‍ട്ടികളും അനുകൂലിച്ചപ്പോള്‍ എ.ഐ.എ.ഡി.എം.കെ ഏതിര്‍ത്തു. സി.ബി.എസ്.ഇ. സിലബസ് പഠിക്കാത്ത ഗ്രാമീണ മേലയിലെ വിദ്യാര്‍ഥികളെ ഇത് ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് എ.ഐ.എ.ഡി.എം.കെ. ബില്ലിനെ എതിര്‍ത്തത്. എം.ഐ.എ.ഡി.എം. കെ. അംഗങ്ങള്‍ പ്രതിഷേധിച്ച് സഭയില്‍നിന്ന് ഇറങ്ങിപ്പോയി.