കൊച്ചി: എയര്‍ടെലിനും ഐഡിയയ്ക്കും പിന്നാലെ വൊഡാഫോണും ഇന്റര്‍നെറ്റ്(ഡാറ്റാ) പാക്കുകളുടെ നിരക്ക് 67 ശതമാനം വരെ കുറച്ചു.
മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ജിയോ ഉടന്‍ വിപണിയിലെത്തിയേക്കുമെന്ന സൂചനകളാണ് കാരണം.
അതിവേഗ 4ജി ഡാറ്റ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനുള്ള സംവിധാനങ്ങള്‍ റിലയന്‍സ് ജിയോ ഒരുക്കിയിട്ടുണ്ട്.
ജിയോ വന്നെത്തുമ്പോള്‍ തങ്ങളുടെ ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തടയുന്നത് ലക്ഷ്യമിട്ടാണ് മറ്റു കമ്പനികള്‍ നിരക്ക് കുറയ്ക്കുന്നത്.
നിലവിലെ പാക്കുകളില്‍ ലഭ്യമായ ഡാറ്റയുടെ അളവ് 67 ശതമാനം വരെ ഉയര്‍ത്തുകയാണ് കമ്പനികള്‍ ചെയ്തിരിക്കുന്നത്. ഉദാഹരണത്തിന്, 449 രൂപയ്ക്ക് രണ്ടു ജിബി 4ജി ഡാറ്റ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ മൂന്നു ജിബി ലഭിക്കും.