baba ramdev contraversial statement

ചെന്നൈ: ക്രൈസ്തവ സമുദായങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തനം ചെയ്യുന്നത് മതപരിവര്‍ത്തനം നടത്തുന്നതിനാണെന്ന് യോഗാ ഗുരു രാംദേവ്.
ക്രൈസ്തവ സംഘടനകള്‍ സ്‌കൂളുകളും, കോളേജുകളും, ആശുപത്രികളും നടത്തുന്നുണ്ട്. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യമേഖലയിലും ഉള്‍പ്പടെ നിരവധി മേഖലകളിലേക്ക് ക്രിസ്ത്യാനികളുടെ വലിയ സംഭാവനയുണ്ട്.

എന്നാല്‍ സാമൂഹ്യസേവനങ്ങള്‍ ചെയ്യുന്നതോടൊപ്പം അവര്‍ മറ്റ് മതങ്ങളിലുള്ളവരെ തങ്ങളുടെ മതത്തിലേക്ക് മാറ്റുന്നുവെന്ന് രാംദേവ് കുറ്റപ്പെടുത്തി.

ചെന്നൈയില്‍ നടക്കുന്ന എട്ടാമത് ഹിന്ദു സ്പിരിച്വല്‍ ആന്‍ഡ് സര്‍വീസ് ഫെയര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാംദേവ്.

മതപരിവര്‍ത്തനത്തില്‍ നിന്നും ഹൈന്ദവര്‍ വിട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ സേവനങ്ങള്‍ ഹൈന്ദവരും നടത്തുന്നുണ്ട്. എന്നാല്‍ ആരുടെയും മതം മാറ്റിയുള്ള സേവനം ഹിന്ദുക്കള്‍ നടത്താറില്ലെന്നും രാംദേവ് പറഞ്ഞു.

Top