തിരുവനന്തപുരം: മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ഏകോപിപ്പിക്കുന്നതിനു തദ്ദേശഭരണ വകുപ്പു മന്ത്രി കെ. ടി ജലീല്‍ സൗദിയിലേക്ക് പോകും.
മുംബൈയിലെത്തുന്ന മലയാളികളെ നാട്ടിലെത്തിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
നോര്‍ക്കയും കേരള സര്‍ക്കാരും ചേര്‍ന്നാണ് ഇതിനുള്ള സൗകര്യം ഒരുക്കുന്നത്. മുംബൈയില്‍ എത്തുന്ന മലയാളികളെ സൗകര്യാര്‍ത്ഥം ഹെല്‍പ് ഡെസ്‌കും ആരംഭിക്കും.