UP highway horror: Girls wary of going to college

rapes

ലഖ്‌നൗ: ബറേലിയില്‍ സ്‌കൂള്‍ അധ്യാപികയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം ഉത്തര്‍പ്രദേശിലെ പെണ്‍കുട്ടികളെ ഭീതിയിലാഴ്ത്തുന്നു. സംഭവത്തെ തുടര്‍ന്ന് കോളേജില്‍ പോകാന്‍ പെണ്‍കുട്ടികള്‍ വിസമ്മതിക്കുകയാണ്.

മതിയായ സുരക്ഷ ഉറപ്പാക്കാതെ ക്ലാസില്‍ പോകില്ലെന്ന് കാട്ടി പൊലീസിന് കത്തുനല്‍കിയിരിക്കുകയാണ് ഒരുകൂട്ടം വിദ്യാര്‍ത്ഥിനികള്‍.

ബറേലിയിലെ ഒരു പ്രാദേശിക കോളേജിലെ അമ്പതോളം വരുന്ന പെണ്‍കുട്ടികളും രക്ഷിതാക്കളുമാണ് മതിയായ സുരക്ഷ ഒരുക്കണമെന്ന ആവശ്യവുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്.

കോളേജിലേക്ക് പോകുന്ന വഴിയില്‍ ഒരു സംഘം യുവാക്കള്‍ വഴിതടയുകയും തങ്ങള്‍ക്കെതിരെ അശ്ലീല പദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്യുന്നതായി ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

സംഭവം ശ്രദ്ധയില്‍ പെട്ടെന്നും കോളേജിലേക്കുള്ള വഴിയില്‍ മതിയായ പൊലീസ് പെട്രോളിങ് ഏര്‍പ്പെടുത്തുമെന്നും കുറ്റവാളികളെ കണ്ടെത്തുന്നതിന് വേഷംമാറ്റി പൊലീസുകാരെ നിര്‍ത്തുമെന്നും ബറേലി ഡിഐജി അശുതോഷ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് 19 കാരിയായ അധ്യാപികയെ സ്‌കുളിലേക്ക് പോകുന്ന വഴിയില്‍ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഒരുസംഘം കൂട്ടബലാത്സംഗം ചെയ്തത്.

ലഖ്‌നൗ ദേശീയപാത 24 ല്‍ ആയിരുന്നു സംഭവം. ഇതിന് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന അമ്മയേയും പ്രായപൂര്‍ത്തിയാകാത്ത മകളേയും റോഡില്‍ തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോയി ബലാതംസംഗത്തിന് ഇരയാക്കിയിരുന്നു.

ഒരാഴ്ചയ്ക്കിടെ നടന്ന രണ്ട് കൂട്ടബലാത്സംഗങ്ങള്‍ സംസ്ഥാനത്തെ ഞെട്ടിച്ചിരിക്കുകയാണ്.

Top