അഗര്‍ത്തല: ത്രിപുരയില്‍ 889 കിലോ കഞ്ചാവ് പിടികൂടി. അതിര്‍ത്തി സുരക്ഷ സേന നടത്തിയ പരിശോധനയിലാണ് ഇത്രയധികം കഞ്ചാവ് പിടികൂടിയത്. 44,45,000 രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഒരു കോടിയിലധികം വില വരുന്ന 2,250 കിലോ കഞ്ചാവാണ് നശിപ്പിച്ചു കളഞ്ഞത്. 74 ബറ്റാലിയന് ബിഎസ്എഫ് ഉദ്യോഗസ്ഥരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് കഞ്ചാവ് വേട്ട നടത്തിയത്. റെയ്ഡ് നടത്താന്‍ പോയ ഉദ്യോഗസ്ഥരെ കഞ്ചാവ് തോട്ടം തൊഴിലാളികള്‍ തടയാന്‍ ശ്രമിച്ചിരുന്നു.