ഇസ്ലാമാബാദ്: പാക് ഗവണ്‍മെന്റിന്റെ ഹെലികോപ്റ്റര്‍ അഫ്ഗാനിസ്താനില്‍ തകര്‍ന്നു വീണു. യാത്രികരെ താലിബാന്‍ ബന്ദികളാക്കിയെന്ന് സംശയിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
അഫ്ഗാന്‍ അതിര്‍ത്തി പ്രദേശമായ ലാഹോറില്‍ ഇന്നലെയാണ് അപകടം നടന്നത്. ഹെലികോപ്റ്റര്‍ യന്ത്രതകരാര്‍ മൂലം ഇടിച്ചിറക്കിയതാണെന്നും വെടിവെച്ചിട്ടതല്ലെന്നുമാണ് ലഭിക്കുന്ന വിവരം.
ഹെലികോപ്റ്ററില്‍ ഒരു റഷ്യന്‍ സാങ്കേതിക വിദഗ്ധനടക്കം ഏഴ് യാത്രക്കാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അഫ്ഗാന്‍ അനുമതിയോടെ ഉസ്ബക്കിസ്ഥാനിലേക്ക് പോയ ഹെലിക്കോപ്റ്ററാണ് തകര്‍ന്നത്.
ഹെലികോപ്റ്റര്‍ തകര്‍ന്നതിനെക്കുറിച്ചും യാത്രികരെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് അഫ്ഗാന്‍ വക്താവ് നഫീസ് സക്കറിയ അറിയിച്ചു.