ശ്രീനഗര്‍: കശ്മീരില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം പെല്ലറ്റ് വെടിയുണ്ട പ്രയോഗിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നിരോധമേര്‍പ്പെടുത്തണമെന്ന് രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍.
പെല്ലറ്റ് പ്രയോഗത്തില്‍ ഗുരുതര പരിക്കേറ്റ ഒരാളുംകൂടി മരണത്തിന് കീഴടങ്ങിയതിനെ തുടര്‍ന്നാണ ആംനസ്റ്റിയുടെ പ്രസ്താവന.
പെല്ലറ്റ് ഷെല്ലുകളേറ്റ് ഗുരുതരമായി പരിക്കേറ്റ റിയാസ് അഹ്മദ് ഷായെന്ന 23കാരന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
ഗണ്‍ ഉപയോഗം അന്വേഷിക്കാന്‍ കശ്മീരിലേക്ക് സമിതിയെ അയക്കുമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു. മെഡിക്കല്‍ സംഘത്തിലെ വിദഗ്ധരുടെ കണക്ക്പ്രകാരം ഏറ്റവും കുറഞ്ഞത് 100 പേരുടെയെങ്കിലും കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ടെന്നും വളരെ അടുത്ത് നിന്നാണ് പെല്ലറ്റുകള്‍ തറച്ചതെന്നും അനേകം മടങ്ങ്‌പെല്ലറ്റുകള്‍ പ്രധാന അവയവങ്ങളെ ക്ഷതമേല്‍പ്പിച്ചതായുമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞത്.
ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്ന് ജൂലൈ എട്ടിന് ആരംഭിച്ച സംഘര്‍ഷത്തില്‍ ചുരുങ്ങിയത് 50 പേര്‍ കശ്മീരില്‍ കൊല്ലപ്പെടുകയും നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.