പാരീസ്: ഫ്രാൻസിൽ ജൻമദിനാഘോഷത്തിനിടെ ബാറിലുണ്ടായ തീപിടുത്തതിൽ 13 പേർ മരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട്വടക്കൻ ഫ്രാൻസിലായിരുന്നു സംഭവം.
നൊർമാൻറി ടൗണിലെ ക്യൂബ ലൈബർ എന്ന ബാറിനാണ് തീപിടിച്ചതെന്നും സ്ഫോടനത്തോടെയായിരുന്നു സംഭവത്തിെൻറ തുടക്കമെന്നുമാണ് റിപ്പോർട്ട്. 18നും 25നും വയസിനിടയിലുള്ളവരാണ് അപകടത്തിൽ പെട്ടത്.
ആറുപേരെ രക്ഷപ്പെടുത്തിയെങ്കിലും അവരുടെ നില ഗുരുതരമാണ്. സ്ഫോടനമുണ്ടായശേഷം ബാറിൽ തീ പടർന്ന് പിടിക്കുകയായിരുന്നു എന്നാണ് പ്രഥമികാന്വേഷണ റിപ്പോർട്ട്.
ജൂലൈ 27ന് ഫ്രാൻസിലെ ചർച്ചിൽ ആയുധധാരി നടത്തിയ ആക്രമണത്തിൽ പുരോഹിതൻ കൊല്ലപ്പെട്ടതുൾപ്പെടെ തുടർച്ചയായ ഭീകരാക്രമണങ്ങൾ ഫ്രാൻസിലുണ്ടാകുന്നുണ്ട്.