വാഷിംഗ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന്‍ അഴിമതി രാജ്ഞിയാണെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്.
കൂടാതെ ഹിലരി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യത്തിനുള്ളില്‍ നിന്നു തന്നെ രാജ്യത്തെ തകര്‍ക്കുന്നതിനു തുല്യമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
‘ നമ്മള്‍ സംസാരിക്കാന്‍ പോകുന്നത് അഴിമതിയുടെ രാജ്ഞിയെ കുറിച്ചാണ്. ഹിലരി പ്രസിഡന്റായാല്‍ രാജ്യത്തിനുള്ളില്‍ നിന്നു തന്നെ അതിന്റെ തകര്‍ച്ചയുണ്ടാവുമെന്നതാണ് എന്റെ അഭിപ്രായം.’ തിരഞ്ഞെടുപ്പ് റാലിക്കിടയില്‍ ട്രംപ് പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന ദേശീയ വോട്ടെടുപ്പില്‍ ഹിലരിയാണ് മുന്നിട്ടു നില്‍ക്കുന്നത്. കുറച്ചു മാസങ്ങളായി ഹിലരിയെ പിശാച്, സത്യസന്ധതയില്ലാത്തവര്‍ എന്നൊക്കെ വിശേഷിപ്പിച്ച് ട്രംപ് ആക്രമിക്കുന്നുണ്ട്.
മറ്റൊരു റാലിക്കിടയില്‍ ഹിലരി ഭീകരരൂപിയാണെന്നും ദുര്‍ബലയായ വ്യക്തിയാണെന്നും ട്രംപ് പറഞ്ഞു. ‘അവര്‍ ഒരു ദുരന്തമാണ്. നമ്മുടെ രാജ്യത്തിന് അവര്‍ അനുയോജ്യയല്ല അതുകൊണ്ട് തന്നെ അതു സംഭവിക്കാന്‍ ഇടയാകരുത്.’ ട്രംപ് പറഞ്ഞു.