സംവിധായകന് വിജയില്‍ നിന്ന് വിവാഹമോചനം തേടി നടി അമല പോള്‍ കോടതിയില്‍. ചെന്നൈയിലെ കുടുംബ കോടതിയിലാണ് അമല വിവാഹമോചനത്തിനുള്ള ഹര്‍ജി നല്‍കിയത്.
അമലയുടെ അഭിഭാഷകന് സായിബ് ജോസ് കിടങ്ങൂര്‍ മുഖേന കുടുംബ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പിരിയുന്നതിനെക്കുറിച്ച് അമല ഇതുവരെ പരസ്യ പ്രസ്താവന നടത്തിയിട്ടില്ല.
നേരത്തെ വിവാഹമോചന സ്ഥിരീകരണവുമായി എ എല്‍ വിജയ് രംഗത്തെത്തിയിരുന്നു. ഒരു വിവാഹ ജീവിതത്തിന്റെ ആണിക്കല്ലെന്നു പറയുന്നത് സത്യസന്ധതയും വിശ്വാസ്യതയുമാണ്. അതില്ലാതാകുന്ന നിമിഷം ആ ബന്ധത്തിനും അര്ഥമില്ലാതെയാകും. അമലയോടൊത്തുള്ള വിവാഹബന്ധം ഇങ്ങനെയാകുമെന്നു സ്വപ്നത്തില്‍ പോലും കരുതിയില്ലെന്നാണ് വിജയ് പറഞ്ഞത്.
മനസിലൊരുപാട് വേദനയുണ്ട് ഇങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നതില്‍. ജീവിതം അന്തസായി മുന്നോട്ടു കൊണ്ടുപോകണമെന്നാണ് എന്റെ തീരുമാനമെന്നും വിജയ് പറഞ്ഞിരുന്നു.
2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് വിജയുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. വിജയ് ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്. പിന്നീട് 2014 ല്‍ ആയിരുന്നു വിവാഹം.
ഷാജഹാനും പരീക്കുട്ടിയും എന്ന മലയാള ചിത്രത്തിലാണ് അമല അവസാനമായി അഭിനയിച്ചത്. ധനുഷിനൊപ്പമുള്ള ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍. കിച്ച സുദീപ് നായകനാകുന്ന തെലുങ്ക് ചിത്രത്തിലും അമലയാണ് നായികാ വേഷത്തിലെത്തുന്നത്.