കൊച്ചി: ചെങ്ങന്നൂര്‍ ജില്ല ആശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സായ പുഷ്പലത ഏഴര മണിക്കൂറിനിടെ 893 പേര്‍ക്ക് വാക്‌സീന്‍ നല്‍കിയത് നെഗറ്റീവായി കാണരുതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരം ആണതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ജീവനക്കാരുടെ കുറവ് കൊണ്ടാണ് ഉള്ള ജീവനക്കാര്‍ക്ക് ഇങ്ങനെ പണി എടുക്കേണ്ടി വരുന്നതെന്നും ഇത് അപകടങ്ങള്‍ക്ക് കാരണമാകുമെന്നും ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മന്ത്രി പുഷ്പലതയെ നേരില്‍ കണ്ട് അഭിനന്ദിച്ചിരുന്നു. അതേസമയം ജോലിയോടുള്ള ആത്മാര്‍ഥത കൊണ്ടാണ് ഏഴര മണിക്കൂറില്‍ ഇത്രയധികം കുത്തിവയ്പുകള്‍ നല്‍കാനായതെന്നും ടീം വര്‍ക്കാണ് ഇതിനു പിന്നിലെന്നും പുഷ്പലത പ്രതികരിച്ചിരുന്നു.