Rio olympics; third day no mediacals

റിയോ ഡി ജനീറോ: റിയോയില്‍ നിന്ന് ഒരു ഇന്ത്യന്‍ മെഡല്‍ വാര്‍ത്ത കാത്തിരുന്ന് ഇന്ത്യന്‍ കായിക പ്രേമികളുടെ സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍ക്കുന്നു. ഒളിംപിക്‌സിന്റെ മൂന്നാം ദിനം അവസാനിച്ചപ്പോഴും ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ തെളിയുന്നത് നിരാശയുടെ നിഴലുകള്‍ മാത്രം.

വിജയ പ്രതീക്ഷയേടെ ഇറങ്ങിയ ഇനങ്ങളിലൊക്കെ പരാജയമ മാത്രമാണ് ഇന്ത്യക്ക് ലഭിച്ചത്.ഏറ്റവും ഒടുവില്‍ ഷൂട്ടിങ്ങില്‍ മെഡല്‍ പ്രതീക്ഷയുമായി ഇറങ്ങിയ അഭിനവ് ബിന്ദ്രയ്ക്ക് കൈയ്യെത്തും ദൂരത്ത് വെങ്കലം നഷ്ടമാവുക കൂടി ചെയ്തതോടെ ഇനി ആരെന്ന് സ്വയം ചോദിക്കുകയാണ് ഇന്ത്യന്‍ കായികലോകം.

മൂന്നാം ദിനം കളത്തിലിറങ്ങിയ ഷൂട്ടിംഗ്, നീന്തല്‍, ഹോക്കി, എന്നിവയിലെല്ലാം തോല്‍വിയായിരുന്നു ഇന്ത്യയെ കാത്തിരുന്നത്.

ബിന്ദ്ര 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 0.5 പോയിന്റ് വ്യത്യാസത്തിലായിരുന്നു വെങ്കലമെഡല്‍ ബന്ദ്രയ്രക്ക നഷ്ടമായത്. 16 ഷോട്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ 163.8 പോയിന്റുമായി ഉക്രെയിന്റെ സെര്‍ഷി കുലിഷിനൊപ്പം മൂന്നാം സ്ഥാനം പങ്കിടുകയായിരുന്ന ഇന്ത്യന്‍ ഷൂട്ടര്‍ പക്ഷെ ഷൂട്ടോഫില്‍ പരാജയപ്പെട്ട് പുറത്തായി. ഷൂട്ടോഫില്‍ ബിന്ദ്ര 10 ഉം സെര്‍ഷി 10.5 ഉം പോയിന്റ് നേടി.

gagan-narayanan
ഇതേ വിഭാഗത്തില്‍ ഇറങ്ങിയ മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ഗഗന്‍ നരംഗ് ഫൈനല്‍ റൗണ്ടില്‍ എത്താതെ പുറത്തായി. യോഗ്യതാ റൗണ്ടില്‍ ഇരുപത്തിമൂന്നാം സ്ഥാനത്തായാണ് ഗഗന്‍ ഫിനിഷ് ചെയ്തത്. കഴിഞ്ഞ ലണ്ടന്‍ ഒളിംപിക്‌സില്‍ ഇതേ വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയ താരമായിരുന്നു നരംഗ്.

ഹോക്കിയിലും പരാജയത്തിന്റെ ദിനമായിരുന്നു ഇന്ത്യയ്ക്ക്. പുരുഷവനിതാ ടീം തങ്ങളുടെ രണ്ടാം മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങി. പുരുഷ വിഭാഗത്തില്‍ ജര്‍മനിയോട് അവസാന സെക്കന്റില്‍ വഴങ്ങിയ ഗോളിന് അപ്രതീക്ഷിത തോല്‍വിയാണ് നേരിട്ടത്.

ആദ്യ മത്സരത്തില്‍ അയര്‍ലണ്ടിനെതിരെ നേടിയ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഇന്ത്യ അവസാന നിമിഷം വരെ 11 എന്ന നിലയിലായിരുന്നു. പതിനേഴാം മിനിട്ടില്‍ വഴങ്ങിയ ഗോളിന് പിന്നിട്ട് നിന്ന ശേഷം അമ്പത്തിയെട്ടാം മിനിട്ടിലായിരുന്നു ഇന്ത്യ സമനില ഗോള്‍ കണ്ടെത്തിയത്.

hocky
സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരത്തില്‍ ഫൈനല്‍ വിസിലിന് സെക്കന്റുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ ഗോള്‍ വഴങ്ങി തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. വനിതാ വിഭാഗത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു തോല്‍വി. ആദ്യ മത്സരത്തില്‍ ജപ്പാനെ സമനിലയില്‍ തളച്ച ഇന്ത്യന്‍ വനിതകള്‍ക്ക് ബ്രിട്ടനെതിരെ മികവ് പ്രകടിപ്പിക്കാനായില്ല.

നീന്തലില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന മലയാളി താരം സജന്‍ പ്രകാശ് 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തില്‍ സെമി കാണാതെ പുറത്തായി. സാജന് യോഗ്യതാ റൗണ്ടില്‍ ഇരുപത്തിയെട്ടാമത് എത്താനെ സാധിച്ചുള്ളൂ. വനിതകളുടെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ ശിവാനിക്കും സെമിയിലേക്ക് മുന്നേറാനായില്ല. നാല്‍പ്പത്തിയൊന്നാം സ്ഥാനത്താണ് ശിവാനി ഫിനിഷ് ചെയ്തത്.

swimming

Top