ഇംഗ്ലണ്ടില്‍ ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 9.5 ലക്ഷം രൂപ പിഴ

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ 9.5 ലക്ഷം രൂപ (10000 പൗണ്ട്/12914 ഡോളര്‍)വരെ പിഴ ഈടാക്കുമെന്ന് സര്‍ക്കാര്‍. കോവിഡ് ബാധിച്ച ഒരാളുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെങ്കില്‍ അയാള്‍ സ്വയം ക്വാറന്റീനില്‍ പ്രവേശിക്കണം. ഈ ചട്ടം ലംഘിക്കുന്നവരില്‍ നിന്ന് 10,000 പൗണ്ട് വരെ പിഴ ഈടാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ശനിയാഴ്ച പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 28 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.

ആദ്യ കുറ്റം ചെയ്യുന്നവര്‍ക്ക് 1000 പൗണ്ട് പിഴ ഈടാക്കും. ആവര്‍ത്തിച്ച് കുറ്റം ചെയ്താല്‍ പിഴ 10,000 ആയി ഉയരും. ക്വാറന്റീനില്‍ കഴിയുന്ന താഴ്ന്ന വരുമാനക്കാര്‍ക്ക് 500 പൗണ്ട് അധിക ആനുകൂല്യം നല്‍കും. ചികിത്സാ ആനൂകൂല്യങ്ങളടക്കമുള്ളതിന് പുറമെ ആയിരിക്കും ഇത്. ബ്രിട്ടണില്‍ ഇതുവരെയായി 42000 പേര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.

Top