മനില: ക്രിസ്മസ് ദിനത്തില്‍ ഫിലിപ്പൈന്‍സിനെ വിറപ്പിച്ച ഫാന്‍ഫോണ്‍ ചുഴലിക്കാറ്റില്‍ ഇതുവരെ ഒമ്പത് പേര്‍ മരിച്ചു. ഇലോഇലോ, കാപിസ്, ലൈറ്റി എന്നീ പ്രവിശ്യകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ശക്തമായ കാറ്റിലും മഴയിലും നിരവധി നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
സെന്‍ട്രല്‍ ഫിലിപ്പൈന്‍, നോര്‍ത്തേണ്‍ മിന്ദനാവോ എന്നിവിടങ്ങളിലെ 38 ഗ്രാമങ്ങളിലാണ് ചുഴലിക്കാറ്റ് നാശളം വിതച്ചത്.ചൊവ്വാഴ്ച കിഴക്കന്‍സമാര്‍ പ്രവിശ്യയില്‍ കരതൊട്ട ഫാന്‍ഫോണ്‍ ചുഴലിക്കാറ്റ് കടന്നുപോയ വഴികളിലെല്ലാം കനത്ത നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Typhoon Ursula has made landfall over the Philippines.
The major tropical storm saw damaging winds of up to 170 km/h.
RELATED: https://t.co/JXYXCm5HIC pic.twitter.com/lMCfNt6QvT
— Globalnews.ca (@globalnews) December 24, 2019
ചുഴലിക്കാറ്റിനെ തുടര്‍ന്ന് നൂറോളം ആഭ്യന്തര- അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.സര്‍ക്കാര്‍ കെട്ടിടങ്ങള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലേക്ക് ജനങ്ങളെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. ഫിലിപ്പിനില്‍ നിന്ന് ദക്ഷിണ ചൈനാ കടലിലേക്ക് കടക്കുന്ന ഫാന്‍ഫോണ്‍ വിയറ്റ്നാമിനെ ലക്ഷ്യമാക്കി നീങ്ങും.
Typhoon Phanfone has battered the central Philippines
Thousands of people have been left stranded, as ferries and flights are cancelledhttps://t.co/1HPVFqkRvM pic.twitter.com/JhVEWxY0Wk
— BBC News (World) (@BBCWorld) December 25, 2019