മുംബൈ: മുംബൈയിൽ ഒമ്പത് വയസുകാരനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
മുംബൈയിലെ ജുഹുവിലാണ് സംഭവം, കുട്ടി ആത്മഹത്യ ചെയ്തതിന്റെ കാരണം വ്യക്തമല്ല.
കുട്ടിയെ വീടിനുള്ളിൽ ഇരുത്തി വീട് പുട്ടിയാണ് കുട്ടിയുടെ അമ്മ ജോലിക്ക് പോകുന്നത്. ജോലിക്ക് ശേഷം തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടിയുടെ പിതാവ് ഗുജറാത്തിലെ ഒരു വസ്ത്രശാലയിൽ ജോലി ചെയ്യുകയാണ്. ഇവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരാണ്.
സഹോദരി ദീപാവലിയോട് അനുബന്ധിച്ച് ബന്ധു വീട്ടിൽ പോയതിനാൽ കുട്ടി വീട്ടിൽ ഒറ്റക്കായിരുന്നു.
സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.