ജംഷദ്പൂര്‍: ഝാര്‍ഖണ്ഡിലെ സിങ്കബും ജില്ലയില്‍ ഏഴ് വയസ്സുകാരിയെ പെണ്‍കുട്ടിയെ ഒമ്പത് വയസ്സുകാരന്‍ ബലാത്സംഗം ചെയ്തു. സംഭവ ശേഷം പൊലീസ് അറസ്റ്റ് ചെയ്ത ആണ്‍കുട്ടി ഇപ്പോല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് കസ്റ്റഡിയിലാണ്.
കഴിഞ്ഞ ഡിസംബര്‍ 13 നാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ പരാതി നല്‍കിയതോെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ആണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് കസ്റ്റഡിയില്‍ വിട്ടതായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പുഷ്പ റാണി അറിയിച്ചു.
അതേ സമയം പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയാക്കിയതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അലേക് രാജന്‍ പറഞ്ഞു.