തിരുവനന്തപുരം: ഒമ്പത് വയസുകാരിക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിന്റെ (ആര്‍സിസി) റിപ്പോര്‍ട്ട്.
അത്യാധുനിക ഉപകരണങ്ങളുടെ കുറവുണ്ടെന്നും, രക്ത പരിശോധനയ്ക്കടക്കം നൂതന സംവിധാനങ്ങളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തില്‍ ആര്‍സിസിക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ചൊവ്വാഴ്ച മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കു സമര്‍പ്പിക്കും.
ദാതാവില്‍ നിന്നു രക്തം എടുക്കുന്നതു മുതല്‍ രോഗിക്കു നല്‍കുന്നതുവരെയുള്ള കാര്യങ്ങളില്‍ ദേശീയ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ മാനദണ്ഡങ്ങള്‍ ആര്‍സിസി പാലിക്കുന്നുണ്ട്.
നാല് ആഴ്ച മുതല്‍ ആറുമാസത്തിനുള്ളില്‍ വരെ രക്തദാതാവിന് എച്ച്‌ഐവി ബാധ ഉണ്ടായിട്ടുണ്ടെങ്കില്‍ അതു കണ്ടെത്താനുള്ള സംവിധാനം ആര്‍സിസിയില്‍ ഇല്ലെന്നും കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രോജക്ട് ഡയറക്ടര്‍ ഡോ. ആര്‍.രമേശ് പറഞ്ഞിരുന്നു.