ന്യൂഡല്‍ഹി: ഒമ്പത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കല്ല്യാണം കഴിക്കാന്‍ ശ്രമിച്ചയാള്‍ പൊലീസ് പിടിയില്‍.
ഡല്‍ഹിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ വീടിനടുത്ത് ജോലി ചെയ്തിരുന്ന കമലേഷ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ചുരുങ്ങിയ കാലം കൊണ്ട് പെണ്‍കുട്ടിയുമായി പരിചയത്തിലാവുകയും പെണ്‍കുട്ടിയോട് സംസാരിക്കാനായി നിരന്തരം വീട്ടില്‍ എത്തുകയും ചെയ്യുമായിരുന്നു.
ഈ പരിചയം മുതലെടുത്ത് ഞായറാഴ്ച പെണ്‍കുട്ടിയോട് കമലേഷ് വിവാഹ അഭ്യര്‍ത്ഥന നടത്തി. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചതോടെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഹോബാ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് യുവാവിനെ പൊലീസ് പിടികൂടിയത്.